Connect with us

assam congress

അസാം കോണ്‍ഗ്രസ് ജന.സെക്രട്ടറി രാജിവെച്ചു

കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വം അടക്കമാണ് കംറുല്‍ ഇസ്ലാം രാജിവെച്ചത്.

Published

|

Last Updated

ഗുവാഹത്തി | അസാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എ പി സി സി) ജന.സെക്രട്ടറി കംറുല്‍ ഇസ്ലാം ചൗധരി രാജിവെച്ചു. കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വം അടക്കമാണ് കംറുല്‍ ഇസ്ലാം രാജിവെച്ചത്. ദിശാബോധമില്ലാത്തതും ആശയക്കുഴപ്പത്തിലുമായ നേതൃത്വമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിനുള്ളതെന്ന് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ അദ്ദേഹം പറയുന്നു.

ദിശാബോധമില്ലാത്ത നേതൃത്വം കാരണമാണ് അസാമില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അസ്ഥിര പ്രകടനം കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്ത കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കാത്തതില്‍ താനും മറ്റ് പ്രവര്‍ത്തകരും നിരാശയിലാണ്. ഇത് തങ്ങളുടെ ആത്മവീര്യം തകര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് ക്രോസ് വോട്ട് ചെയ്തതെന്ന് എല്ലാവര്‍ക്കുമറിയാം. എം എല്‍ എമാര്‍ ക്രോസ് വോട്ട് ചെയ്യുമെന്ന് പി സി സി അധ്യക്ഷന്‍ ഭൂപന്‍ ബോറക്ക് വരെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, എന്‍ എസ് യു ഐ ദേശീയ സെക്രട്ടറിയും അസാം പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്നു കംറുൽ ഇസ്ലാം.

Latest