Connect with us

Heavy rain

അസമില്‍ വെള്ളപ്പൊക്കം: രണ്ട് മരണം

30,333.36 ഹെക്ടര്‍ കൃഷി നശിച്ചു

Published

|

Last Updated

ഗുവാഹത്തി |  കനത്ത മഴയിലെ തുടര്‍ന്ന് അസമിലെ 17 ജില്ലകളില്‍ വെള്ളപ്പൊക്കം. വിവിധയിടങ്ങളിലായി രണ്ട് പേര്‍ മരിച്ചു. 3.63 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 1.3 മൂന്ന് ലക്ഷം പേരെ പ്രളയം ബാധിച്ച ലഖിമൂര്‍ ജില്ലയിലാണ് ഏറെ നാശനഷ്ടമുണ്ടായത്. മജുലി ജില്ലയില്‍ 65,000 പേരും ഡറംഗില്‍ 41,300 പേരും പ്രളയം മൂലം പ്രതിസന്ധിയിലായി. ഇപ്പോഴും 950 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 30,333.36 ഹെക്ടര്‍ കൃഷിഭൂമിയും സംസ്ഥാനത്ത് നശിച്ചു. 44 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.