Kerala
ഫേസ് ബുക്കില്‍ പ്രകോപനപരമായ പോസ്റ്റുകള്‍; ആസം സ്വദേശിയെ കോടതിയില്‍ ഹാജരാക്കി
അസം സ്വദേശി ഇദ്രിഷ് അലി (23)യെയാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

പത്തനംതിട്ട | ഫേസ് ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത അതിഥി ദേശക്കാരനെ പോലീസ് കോടതിയില്‍ ഹാജരാക്കി. അസം സ്വദേശി ഇദ്രിഷ് അലി (23)യെയാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.
പ്രതിക്കെതിരെ ബി എന്‍ എസിലെ വകുപ്പ് 196 പ്രകാരമാണ് കേസെടുത്തത്. ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപം മത്സ്യക്കച്ചവടം നടത്തുകയാണ് ഇയാള്‍. പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ ഇട്ടതായുള്ള ബി ജെ പി പ്രാദേശിക നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇദ്രിഷ് അലിക്കെതിരെ കേസെടുത്തത്.
ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.