Connect with us

National

അസം യുവതി ഭര്‍ത്താവിനെയും ഭര്‍ത്രൃമാതാവിനെയും കൊന്ന് ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ ഒളിപ്പിച്ചു

മൃതദേഹങ്ങള്‍ കഷണങ്ങളാക്കി മുറിക്കുന്നതിന് മുമ്പ് വന്ദന അവരെ കൊലപ്പെടുത്തിയിരുന്നു .

Published

|

Last Updated

ഗുവാഹത്തി| അസമിലെ നൂന്‍മതിയില്‍ സ്ത്രീ ഭര്‍ത്താവിനെയും ഭര്‍ത്രൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹം വെട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. വന്ദന കലിത എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.

വന്ദനയുടെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കഷണങ്ങളാക്കുകയും പിന്നീട് ശരീരഭാഗങ്ങള്‍ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ചുവെക്കുകയുമായിരുന്നു.

മൂന്ന് ദിവസത്തിന് ശേഷം വന്ദന കലിതയും കാമുകനും ചേര്‍ന്ന് ശരീരഭാഗങ്ങള്‍ ഗുവാഹത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മേഘാലയയിലെ ചിറാപുഞ്ചിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഇരുവരും ശരീരഭാഗങ്ങള്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഡൽഹിയിൽ കാമുകൻ ലിവ് ഇൻ പങ്കാളിയെ വെട്ടിനുറുക്കി ഫ്രിഡജിൽ സൂക്ഷിച്ച രണ്ട് സംഭവങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അസമിൽ യുവതി ഭർത്താവിനെയും ഭർത്തൃമാതാവിനെയും വെട്ടി നുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടുന്നത്.

 

 

Latest