Connect with us

International

യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം; അക്രമിയെ കൊലപ്പെടുത്തിയതായി സൂചന

ആക്രമണത്തില്‍ ട്രംപിന്റെ വലത്തെ ചെവിക്ക് പരുക്കേറ്റു. ആരോഗ്യനില തൃപ്തികരം.

Published

|

Last Updated

ന്യൂയോര്‍ക്ക് | യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമം. പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അക്രമി ട്രംപിനു നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ട്രംപിന്റെ വലത്തെ ചെവിക്ക് പരുക്കേറ്റു. ചെവിയില്‍ നിന്ന് രക്തമൊഴുകുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരുക്കേറ്റെങ്കിലും ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതായാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അക്രമണമുണ്ടായ ഉടനെ സുരക്ഷാ സേന ട്രംപിന് സുരക്ഷാ വലയത്തിനുള്ളിലാക്കി. സംഭവത്തെ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. ആക്രമണത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ വൈറ്റ് ഹൗസ് ധരിപ്പിച്ചു.

 

Latest