Connect with us

National

ബാബ സിദ്ധിഖിയുടെ കൊലപാതകം ക്വട്ടേഷന്‍; സ്ഥിരീകരിച്ച് പോലീസ്

കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളാണ് കൊലപാതകം നടത്തിയത്. ഇക്കാര്യം വ്യക്തമാക്കി മൂന്നു പ്രതികളും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍ സി പി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകം ക്വട്ടേഷന്‍. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളാണ് കൊലപാതകം നടത്തിയത്. ഇക്കാര്യം വ്യക്തമാക്കി മൂന്നു പ്രതികളും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അതിനാല്‍ അന്വേഷണം നാലു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

കൊലപാതകം നടത്തിയ രണ്ടുപേരെ ഇന്നലെ രാത്രി പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷനാണെന്ന കാര്യം സ്ഥിരീകരിച്ചത്. ക്വട്ടേഷന്‍ സംഘത്തിന് 50,000 രൂപ വീതം മുന്‍കൂറായി ലഭിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.