Connect with us

National

ഹമാസ് നേതാവിന്റെ വധം; ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

റദ്ദാക്കിയ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാന്‍ ഒറ്റത്തവണ ഇളവോ, അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങുന്നതിനുള്ള അവസരമോ നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി |  ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഓഗസ്റ്റ് 8 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഹമാസ് നേതാവ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ മേഖലയില്‍ സംജാതമായ സംഘര്‍ഷം കണക്കിലെടുത്താണ് നടപടി.

മേഖലയിലെ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണെന്നും യാത്രക്കാര്‍ക്ക് എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. റദ്ദാക്കിയ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാന്‍ ഒറ്റത്തവണ ഇളവോ, അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങുന്നതിനുള്ള അവസരമോ നല്‍കും. സഹായം ആവശ്യമുള്ള യാത്രക്കാര്‍ 011-69329333 അല്ലെങ്കില്‍ 011-69329999 എന്ന നമ്പറിലോ ബന്ധപ്പെടണം.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ചാണ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മായി ഹനിയ കൊല്ലപ്പെട്ടത്. ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം.