Kerala
ഷാജഹാന്‍ വധം; പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് എഫ് ഐ ആര്‍; പ്രതിപ്പട്ടികയിലുള്ളത് ബി ജെ പി അനുഭാവികള്‍
എട്ട് പേരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം ബി ജെ പി അനുഭാവികളാണ്. ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റതായി എഫ് ഐ ആറില്‍ പറയുന്നു.
പാലക്കാട് | പാലക്കാട്ടെ സി പി എം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് എഫ് ഐ ആര്‍. എട്ട് പേരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം ബി ജെ പി അനുഭാവികളാണ്. ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റതായി എഫ് ഐ ആറില്‍ പറയുന്നു.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഷാജഹാനെ വീടിന് മുന്നില്‍ വെച്ച് ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. മാരകമായി പരുക്കേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ നേരത്തെ സി പി എം പ്രവര്‍ത്തകരായിരുന്നുവെങ്കിലും നിലവില്‍ ബി ജെ പിയുമായി സഹകരിക്കുന്നവരാണെന്ന് സി പി എം കുന്നംകാട് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണന്‍ പറഞ്ഞു. 10 ദിവസം മുന്‍പ് ആയുധങ്ങളുമായി അക്രമികള്‍ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്ന് സി പി എം ജില്ലാ നേതൃത്വവും പറയുന്നു. സംഭവത്തെ തുടര്‍ന്ന് കനത്ത പോലീസ് കാവലിലാണ് കൊട്ടേക്കാടും നഗരവും.