Connect with us

Kerala

എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരെ കയ്യേറ്റം; 30 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആയുധമുപയോഗിച്ച് മാരകമായി പരുക്കേല്‍പ്പിച്ചു എന്നാണ് കേസ്.

Published

|

Last Updated

കൊച്ചി| എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരായ ആക്രമണത്തില്‍ 30 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആയുധമുപയോഗിച്ച് മാരകമായി പരുക്കേല്‍പ്പിച്ചു എന്നാണ് കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തന്നെ മര്‍ദിച്ചതെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പറയുന്നു.

ഇന്നലെ നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകള്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തത്. ഡിവൈഎഫ്‌ഐക്കാരാണ് മര്‍ദിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എംഎല്‍എയുടെ ഡ്രൈവറുടെ മുഖത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.