Kerala
ഹോട്ടലില്‍ അതിക്രമവും ഭീഷണിയും; പള്‍സര്‍ സുനിക്കെതിരെ കേസ്
ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം.

കൊച്ചി \ എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയ സംഭവത്തില്‍ പള്‍സര്‍ സുനിക്കെതിരെ പോലീസ് കേസെടുത്തു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പോലീസാണ് കേസെടുത്തത്.
ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തെന്നും എഫ്‌ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസില്‍ അകപ്പെട്ടിരിക്കുന്നത്.
---- facebook comment plugin here -----