Connect with us

Kerala

സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം; ഡി വൈ എഫ് ഐ നേതാവുള്‍പ്പെടെ 16 പേര്‍ക്കെതിരെ കേസ്

ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചത് ഡി വൈ എഫ് ഐ നേതാവും സംഘവും. ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ അരുണ്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സൂപ്രണ്ടിനെ കാണാന്‍ വന്നവരെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പ്രധാന ഗേറ്റില്‍ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മര്‍ദനമേറ്റത്. ഇയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദന ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ഷംസുദ്ദീനും മര്‍ദനമേറ്റിരുന്നു. ഷംസുദ്ദീന്റെ മൊബൈലും സംഘം പിടിച്ചുവാങ്ങി.

Latest