Connect with us

Kerala

കഞ്ചാവ് സൂക്ഷിക്കാന്‍ വിസമ്മതിച്ചതിന് അയല്‍വാസിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

ഇഷ്ടിക കൊണ്ട് മുഖത്ത് അടിക്കുകയായിരുന്നു

Published

|

Last Updated

ആലപ്പുഴ  | അയല്‍വാസിയെ ഇഷ്ടിക കൊണ്ടു ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയില്‍ ഷാരു എന്നു വിളിക്കുന്ന മാക്മില്ലന്‍ (25) ആണ് അറസ്റ്റിലായത്.കഞ്ചാവ് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതാണ് ആക്രമണത്തിന് കാരണം.

ഈ മാസം 17നാണ് അയല്‍വാസിയായ കുതിരപ്പന്തി ശ്രീരാഗം വീട്ടില്‍ ഷിബുവിനെ ഇയാള്‍ ആക്രമിച്ചത്. ഇഷ്ടിക കൊണ്ട് മുഖത്ത് അടിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മാക്മില്ലന്‍.

Latest