Connect with us

Kerala Legislative Assembly

നിയമസഭ ഇന്ന് തുടങ്ങും; ആദ്യ ദിവസം നാല് ബില്ലുകൾ

രാജ്യത്തെ ആദ്യത്തെ കടലാസ്‌രഹിത നിയമസഭയെന്ന സ്വപ്‌ന നേട്ടം ഈ സമ്മേളനത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കൈവരിക്കും

Published

|

Last Updated

തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഇന്ന് ആരംഭിക്കും. നിയമ നിർമാണം പ്രധാന അജൻഡയായി പരിഗണിക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം നാല് ബില്ലുകളാണ് പരിഗണിക്കുന്നത്. രാജ്യത്തെ ആദ്യത്തെ കടലാസ്‌രഹിത നിയമസഭയെന്ന സ്വപ്‌ന നേട്ടം ഈ സമ്മേളനത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കൈവരിക്കും.

24 ദിവസം നീളുന്ന സമ്മേളനം നവംബർ പന്ത്രണ്ടിന് സമാപിക്കും. ഇതിൽ 19 ദിവസം നിയമ നിർമാണത്തിനും നാല് ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കും ഒരു ദിവസം ഉപധനാഭ്യർഥനകളുടെ പരിഗണനക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ യഥാസമയം സഭയിൽ അവതരിപ്പിച്ച് പാസ്സാക്കാൻ സാധിക്കാത്ത സാഹചര്യം മറികടക്കാനാണ് നിയമനിർമാണത്തിന് ഊന്നൽ നൽകി സഭാ സമ്മേളനം ചേരുന്നത്. നിലവിൽ 45 ഓർഡിനൻസുകളാണ് നിയമമാകാനുള്ളത്.

---- facebook comment plugin here -----

Latest