Connect with us

National

നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ഉത്തരാഖണ്ഡിൽ ബിജെപിയും ഒഡീഷയിൽ ബിജു ജനതാദളും വിജയിച്ചു

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി 55,025 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | തൃക്കാക്കരക്ക് പുറമെ രാജ്യത്ത് ഇന്ന് വോട്ടെണ്ണല്‍ നടന്ന മറ്റു രണ്ട് നിയമസഭാ സീറ്റുകളില്‍ ഒരിടത്ത് ബിജെപിയും മറ്റൊരിടത്ത് ബിജു ജനതാദളും വിജയിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഒഡീഷയിലെ ബ്രജ്‌നഗറില്‍ ബിജു ജനതാദളിന്റെ അല്‍ക്ക മൊഹന്തിയുമാണ് വിജയിച്ചത്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി 55,025 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ നിര്‍മ്മല ഗഹാതോഡിയെയാണ് ധാമി പരാജയപ്പെടുത്തിയത്. ബിജെപി എംഎല്‍എ കൈലാഷ് ചന്ദ്ര ഗഹാതോഡി രാജിവച്ചതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ധാമിയുടെ വിജയത്തെ അഭിനന്ദിച്ചു. ഈ വലിയ വിജയത്തിന് മുഖ്യമന്ത്രി ധാമി ചമ്പാവത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ഒഡീഷയിലെ ബ്രാജ്രാനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ തങ്ങളുടെ മണ്ഡലം നിലനിര്‍ത്തി. ബിജെഡി എംഎല്‍എ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. എംഎല്‍എയുടെ ഭാര്യ അലക മൊഹന്ദിയാണ് മത്സരിച്ച് ജയിച്ചത്. കോണ്‍ഗ്രസിലെ കിഷോര്‍ ചന്ദ്രപട്ടേലിനെയാണ് പരാജയപ്പെടുത്തിയത്.

 

്‌

Latest