Connect with us

National

നിയമസഭ തെരഞ്ഞെടുപ്പ്;പത്രിക സമര്‍പ്പിച്ച് അശോക് ഗെഹ്ലോട്ട്

നവംബര്‍ 25നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്.

Published

|

Last Updated

ജയ്പൂര്‍| നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക്  ഗെഹ്ലോട്ട്. സര്‍ദാര്‍പുര നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അശോക്  ഗെഹ്ലോട്ട്മത്സരിക്കുന്നത്. മുന്‍പ് രാജസ്ഥാന്‍ പിന്നോക്ക സംസ്ഥാനമെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതുമാറി. ഇപ്പോള്‍ രാജസ്ഥാനില്‍ എയിംസ്, ഐ.ഐ.ടി, ഐ.ഐ.എം എന്നിവയും മറ്റ് സര്‍വകലാശാലകളുമുണ്ടെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.

രാജസ്ഥാനില്‍ 21 സ്ഥാനാര്‍ഥികളുടെ പേരുമായി ഏഴാം പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ഈ ലിസ്റ്റില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും രാജസ്ഥാന്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ധര്‍മേന്ദ്ര റാത്തോഡിന് സീറ്റ് നിഷേധിച്ചു. നവംബര്‍ 25നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 6 ആണ്.

 

 

 

Latest