Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശില്‍ 71.16 ശതമാനവും ഛത്തീസ്ഗഢില്‍ 68.15 ശതമാനവും പോളിങ്

സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറി.

Published

|

Last Updated

ഭോപാല്‍  | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. വൈകിട്ട് അഞ്ചുവരെ ഛത്തീസ്ഗഢില്‍ 68.15 ശതമാനവും മധ്യപ്രദേശില്‍ 71.16 ശതമാനവും പേര്‍ വോട്ടുരേഖപ്പെടുത്തി. സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറി.

മധ്യപ്രദേശിലെ മെഹ്ഗോണില്‍ ബിജെപി സ്ഥാനാര്‍ഥിക്കും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനും അജ്ഞാതന്റെ വെടിയേറ്റു. ഛത്തര്‍പുരിലെ രാജ്നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തനിക്ക് നേരെ വധശ്രമം നടന്നതായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്രം സിങ് നാതി രാജ ആരോപിച്ചു.കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ ജനവിധി തേടുന്ന ദിമാനിയിലെ രണ്ടു ബൂത്തില്‍ കല്ലേറില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

ഛത്തീസ്ഗഢിലെ ബിന്ദ്രനവാഗഢിലെ നക്സല്‍ ബാധിതമായ ഒമ്പത് പോളിങ് സ്റ്റേഷനുകളില്‍ രാവിലെ ഏഴുമുതല്‍ മൂന്നുവരെയായിരുന്നു പോളിങ്.ഗരിയാബന്ധില്‍ മാവോവാദി ആക്രമണത്തില്‍ ഐ ടി ബി പി ജവാന്‍ കൊല്ലപ്പെട്ടു. ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗിന്ദര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. പോളിങ് കഴിഞ്ഞ് ജവാന്‍മാര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം.

 

Latest