Connect with us

National

അരുണാചലില്‍ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്; സിക്കിമില്‍ വന്‍ മുന്നേറ്റവുമായി ക്രാന്തികാരി മോര്‍ച്ച

സിക്കിമില്‍ 32ഉം അരുണാചല്‍ പ്രദേശില്‍ 60ഉം സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശില്‍ വീണ്ടും അധികാരം ഉറപ്പിച്ച് ബി ജെ പി. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റുകളില്‍ ബി ജെ പി മുന്നേറുകയാണ്. പത്ത് സീറ്റുകളില്‍ പാര്‍ട്ടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആകെ 60 സീറ്റിലേക്കാണ് അരുണാചലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍ പി പി നാല് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും മുന്നിലാണ്.

32 സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 31 സീറ്റിലും എസ് കെ എം ആണ് മുന്നില്‍. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ഇന്ന് രാവിലെ ആറ് മുതലാണ് സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചത്. സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം. അരുണാചലില്‍ ബി ജെ പി, കോണ്‍ഗ്രസ്സ് കക്ഷികള്‍ തമ്മിലും.

 

 

 

 

 

---- facebook comment plugin here -----

Latest