National
നിയമസഭ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണല്‍
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം.
ന്യൂഡല്‍ഹി| കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണല്‍.
വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ഉറച്ച വിജയപ്രതീക്ഷയിലാണ് എന്‍ഡിഎയും ഇന്‍ഡ്യ സഖ്യവും. ഒടുവില്‍ വരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ രണ്ടിടങ്ങളിലും എന്‍ഡിഎ വിജയ പ്രതീക്ഷയിലാണ്.
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം. ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി- ശിവസേന(ഏക്‌നാഥ് ഷിന്‍ഡെ) – എന്‍സിപി (അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി. അധികാരം തിരിച്ചു പിടിക്കാനാകുമെന്ന് കോണ്‍ഗ്രസ്- ശിവസേന, എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡി കണക്കു കൂട്ടുന്നത്.
മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും ഝാര്‍ഖണ്ഡില്‍ 81 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഝാര്‍ഖണ്ഡില്‍ 1213 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്.