PONNANI CPIM ISSUES
നിയമസഭ തിരഞ്ഞെടുപ്പ് വീഴ്ച; പൊന്നാനി സി പി എമ്മിൽ കടുത്ത നടപടി
തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തത്
പൊന്നാനി | നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയും അതിന്ന് മുമ്പ് ഉണ്ടായ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ വീഴ്ചയിലും പൊന്നാനിയില്‍ കടുത്ത നടപടി.
ജില്ല സെക്രട്ടറിയേറ്റ് അംഗ ടി എം സദ്ധീഖിനെതിരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. കൂടാതെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കാനും തീരുമാനിച്ചു. ഏരിയ കമ്മറ്റി അംഗം ഷിനീഷ് കണ്ണത്തിനെതിരേയും ലോക്കല്‍കമ്മറ്റി അംഗങ്ങളടക്കം പത്തോളം പേര്‍ക്കെതിരേയും ശക്തമായ നടപടിയുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റിയിലാണ് തീരുമാനം ശനിയാഴ്ച രാത്രി 9.30 വരെ ജില്ല കമ്മറ്റി നടന്നു. തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തത്.
സിപിഎം പ്രതിഷേധവും അതിന്റെ പിന്നാമ്പുറ കഥകളും പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റി നിയോഗിച്ച പി കെ സൈനബയും, വി പി അനിലും അടങ്ങുന്ന കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ കമ്മറ്റി നടപടി അംഗീകരിച്ചത്. പൊന്നാനി ഏരിയ കമ്മറ്റിക്കകത്തുള്ള വിവിധ, ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരില്‍ നിന്നും ഏരിയ കമ്മറ്റി അംഗങ്ങളില്‍നിന്നും വിശദമായ അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.