National
നിയമസഭാ തിരഞ്ഞെടുപ്പ്; ഛത്തീസ്ഗഡിലും മിസോറാമിലും വോട്ടെടുപ്പ് തുടങ്ങി
. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ്ഗഡിലെ 90 അംഗസഭയിലെ 20 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് .
ന്യൂഡല്‍ഹി | നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ്ഗഡിലെ 90 അംഗസഭയിലെ 20 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് .
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബസ്തര്‍ ഡിവിഷനിലെ ഏഴ് ജില്ലകളിലും മറ്റ് നാല് ജില്ലകളിലുമായാണ് ഇന്ന് വോട്ടെടുപ്പ്. കനത്ത സുരക്ഷയില്‍ രാവിലെ ഏഴുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പോളിംഗ്.
25 സ്ത്രീകള്‍ ഉള്‍പ്പെടെ 223 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 19,93,937 പുരുഷന്മാരും 20,84,675 സ്ത്രീകളും ഉള്‍പ്പെടെ 40,78,681 വോട്ടര്‍മാരാണുള്ളത്. ട്രാന്‍സ് ജെന്‍ഡേഴ്‌സ് 69 പേരുണ്ട്.
കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേരാണ് പോരാട്ടം. ആം ആദ്മി പാര്‍ട്ടി 57 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. . പ്രാദേശിക പാര്‍ട്ടിയായ ജി ജി പിയുമായി സഹകരിച്ചാണ് മായാവതിയുടെ ബി എസ് പി ജനവിധി തേടുന്നത്. .മുന്‍മുഖ്യമന്ത്രി രമണ്‍സിംഗ്, മുന്‍മന്ത്രിമാരായ കേദാര്‍ കാശ്യപ്, ലത ഉസെന്തി, വിക്രം ഉസെന്തി, മഹേഷ് ഗാഗ്ദ, മുന്‍ ഐഎഎസ് ഓഫീസര്‍ നീലകണ്ഠ ടികാം തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്നവരില്‍ ബിജെപിയില്‍ നിന്നുള്ള പ്രമുഖര്‍.
രാജ്നന്ദ്ഗോണില്‍ മുതിര്‍ന്ന നേതാവും ഛത്തീസ്ഗഡ് മിനറല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഗിരിഷ് ദേവാംഗനെയാണ് രമണ്‍സിംഗിനെതിരേ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.
മിസോറാമില്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് പ്രചാരണത്തിനിറങ്ങിയ മിസോ നാഷനല്‍ ഫ്രണ്ടിന് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രധാനപ്രതിപക്ഷമായ സോറാം പീപിള്‍സ് മൂവ്മെന്റ് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്
മിസോറാമില്‍ മുഖ്യമന്ത്രി സോറംതാംഗ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. ഐസ്വാള്‍ നോര്‍ത്ത് 2 മണ്ഡലത്തിലെ ഐസ്വാള്‍ വെംഗ് ലായി വൈഎംഎ ഹാളിലെ പോളിങ്ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
#WATCH | Chief Minister of Mizoram Zoramthanga casts his vote for the Mizoram Assembly Elections 2023 at 19-Aizawl Venglai-I YMA Hall polling station under Aizawl North-II assembly constituency. pic.twitter.com/w3MdGFLWme
— ANI (@ANI) November 7, 2023