Kerala
നിയമസഭാ കൈയാങ്കളി കേസ്: പ്രതികള്‍ ഹൈക്കോടതില്‍ റിവ്യു ഹരജി നല്‍കി, കേസ് ഡിസംബര്‍ 22ലേക്ക് മാറ്റി
കേസ് റദ്ദാക്കണമെന്ന ആവശ്യം കീഴ്‌ക്കോടതി തള്ളിയതിനെതിരെയാണ് റിവ്യൂ ഹര്‍ജി
കൊച്ചി | നിയമസഭാ കൈയാങ്കളി കേസില്‍ റിവ്യൂ ഹരജിയുമായി പ്രതികള്‍ ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്ന ആവശ്യം കീഴ്‌ക്കോടതി തള്ളിയതിനെതിരെയാണ് റിവ്യൂ ഹര്‍ജി. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ പ്രതികള്‍ ആവശ്യപ്പെട്ടു. പ്രതികളുടെ ഈ ആവശ്യം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. നിയമസഭയില്‍ നടന്നത് സാധാരണ പ്രതിഷേധമാണെന്നും തങ്ങള്‍ക്കെതിരായ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.
അതേസമയം, കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 22ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിന് കേസിലെ പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികളും ഇന്ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.