assembly ruckus case
നിയമസഭാ കൈയാങ്കളി കേസ്: വിടുതല്‍ ഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍
പ്രഥമദൃഷ്ട്യാ പ്രതികള്‍ കുറ്റം ചെയ്തുവെന്നും നിയമപരമായി കുറ്റമെന്ന് അറിഞ്ഞുതന്നെയാണ് പ്രതികള്‍ അക്രമം നടത്തിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
തിരുവനന്തപുരം | നിയസമഭാ കൈയാങ്കളി കേസില്‍ പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍. മന്ത്രിയടക്കമുള്ള ആറ് പ്രതികളുടെ വിടുതല്‍ ഹരജിയെ അഭിഭാഷകന്‍ എതിര്‍ത്തു. വിടുതല്‍ ഹരജിയില്‍ അടുത്ത മാസം ഏഴിന് കോടതി ഉത്തരവ് വരും.
പ്രഥമദൃഷ്ട്യാ പ്രതികള്‍ കുറ്റം ചെയ്തുവെന്നും നിയമപരമായി കുറ്റമെന്ന് അറിഞ്ഞുതന്നെയാണ് പ്രതികള്‍ അക്രമം നടത്തിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, അക്രമം നടത്താന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും ഗാര്‍ഡുമാർ ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഹരജിക്കാര്‍ വാദിച്ചു. ആറ് എം എൽ എമാർ മാത്രമല്ല, മറ്റുള്ളവരും ഡയസിൽ കയറിയതായും ഇവർ ചൂണ്ടിക്കാട്ടി.