Connect with us

Kerala

നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും; ഫെബ്രുവരി 7ന് ബജറ്റ്

ഫെബ്രുവരി 10 മുതല്‍ 13 വരെ ബജറ്റ് ചര്‍ച്ച നടക്കും.

Published

|

Last Updated

തിരുവനന്തപുരം | 15ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം തുടങ്ങും.

നന്ദിപ്രമേയ ചര്‍ച്ച ജനുവരി 20,21 തീയതികളില്‍ നടക്കും.23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും.

ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരണം.ഫെബ്രുവരി 10 മുതല്‍ 13 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 28 വരെ നിയമസഭാ സമ്മേളനം നീണ്ടുനില്‍ക്കും.