Connect with us

Kerala

മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തല്‍; യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പി പങ്കെടുക്കും

കൂടുതല്‍ തീരുമാനങ്ങള്‍ ഇന്ന് നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമിതിയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്

Published

|

Last Updated

തിരുവനന്തപുരം | നിലവില്‍ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ആര്‍എസ്പിയില്‍ ധാരണ. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മുന്നണിയുമായി സഹകരിച്ചു പോകണമെന്നാണ് നേതൃത്വത്തിന്റെ പോതു അഭിപ്രായം. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനും ആര്‍എസ്പിയില്‍ ധാരണയായി.

യുഡിഎഫ് – ആര്‍എസ്പി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച രാവിലെ ആര്‍എസ്പിയെ ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിലും ആര്‍എസ്പി നേതാക്കള്‍ പങ്കെടുക്കും. ഇത് സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഇന്ന് നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമിതിയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. തദ്ദേശതിരഞ്ഞെടുപ്പിന് പിന്നാലെയാണ് ആര്‍എസ്പി-യുഡിഎഫ് ബന്ധത്തില്‍ വിള്ളല്‍ രൂപപ്പെട്ടത്.

Latest