Connect with us

Kerala

വ്യാപാര മേഖലയുടെ പ്രതിസന്ധി ഘട്ടത്തില്‍ വ്യാപാരികളുടെ കൂട്ടായ്മ ഏറെ ഗുണകരം: മന്ത്രി വീണാ ജോര്‍ജ്

വ്യാപാരി സൗഹൃദ കൂട്ടായ്മ ചിറ്റാറിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Published

|

Last Updated

ചിറ്റാര്‍ | വ്യാപാര മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ വ്യാപാരികളുടെ കൂട്ടായ്മ ഏറെ ഗുണം പകരുമെന്ന് മന്ത്രി വീണാ ജോര്‍ജ് . വ്യാപാരി സൗഹൃദ കൂട്ടായ്മ ചിറ്റാറിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യാപാരികളെയെല്ലാം ഒരേ ചരടില്‍ കോര്‍ത്ത് കൊണ്ടുപോകാന്‍ ചിറ്റാറിലെ വ്യാപാരി സൗഹൃദ കൂട്ടായ്മ കാട്ടിയ ചങ്കൂറ്റം മറ്റ് വ്യാപാര്യ സംഘടനകള്‍ക്ക് മാതൃകയാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

സംഘടന പ്രസിഡന്റ് നസീര്‍ കൂത്താടി പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റ് പ്രതിഭകളെയും മുതിര്‍ന്ന വ്യാപാരികളെയും കെ യു ജനീഷ്‌കുമാര്‍ എം എല്‍എ ആദരിച്ചു. സിനി ആര്‍ട്ടിസ്റ്റ് ജിനുബെന്‍ മുഖ്യാതിഥിയായിരുന്നു.

ആന്റോ ആന്റണി എം പി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീര്‍, വൈസ് പ്രസിഡന്റ് രവികല എബി, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ ഷിജി മോഹന്‍, നബീസത്ത് ബീവി, വി എസ് കെ സി രക്ഷാധികാരി ലാല്‍ ശങ്കര്‍, സെകട്ടറി പി ബി ബിജു, ജനറല്‍ കണ്‍വീനര്‍ മുരളീ ബ്ലെയ്സ്, ജിന്റോ വാളിപ്ലാക്കല്‍ സംസാരിച്ചു.