Connect with us

covishield

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിക്കുന്നതായി ആസ്ട്രാ സെനക

വ്യാവസായിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി | ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കുമെന്ന ചര്‍ച്ചകള്‍ക്കിടയില്‍ കോവിഷീല്‍ വാക്‌സിന്‍ പിന്‍വലിക്കുന്നതായി അറിയിച്ച് നിര്‍മാണ കമ്പനിയായ ആസ്ട്രാ സെനക. വ്യാവസായിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീക്കം. നിലവില്‍ നിരവധി കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ മാര്‍ക്കറ്റിലുണ്ടെന്നും ആസ്ട്രാ സെനക വിശദീകരിച്ചു.

വാക്‌സിന്‍ ഇനി നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്നും കമ്പനി അറിയിച്ചു.
വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളുള്ളതായി നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

കോടതിയിലുള്ള കേസുമായോ, ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് തുറന്ന് സമ്മതിച്ചതുമായോ പുതിയ നീക്കത്തിന് ബന്ധമില്ലെന്നും കമ്പനി പറയുന്നു.അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സീന്‍ കാരണമാകാമെന്നാണ് നിര്‍മാതാക്കളായ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്.

 

Latest