Malappuram
'ആസ്ട്രോവ്' ഏകദിന ഗോളശാസ്ത്ര ശിൽപശാല ഞായറാഴ്ച കടലുണ്ടി കോർണീഷിൽ
വാനനിരീക്ഷണത്തിന് സൗകര്യമുണ്ടാകും.
ഫറോക്ക് | ഗോളശാസ്ത്ര നിരീക്ഷണ- പരീക്ഷണങ്ങൾക്ക് വേദിയൊരുക്കുകയും പൊതുജനങ്ങൾക്ക് കൂടി പ്രാപ്യമായ വിധത്തിൽ പഠനാവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത് ശ്രദ്ധയാകർഷിച്ച കടലുണ്ടി കോർണിഷ് ഓഡിറ്റോറിയത്തിൽ ഏകദിന ആസ്ട്രോണമിക്കൽ വർക്ക് ഷോപ് “ആസ്ട്രോവ് ” ഞായറാഴ്ച സംഘടിപ്പിക്കും. ഉച്ചക്ക് 2 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും.
പ്രപഞ്ച ശാസ്ത്രത്തിലേക്ക് ഒരു എത്തിനോട്ടം എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ആധുനിക , പൗരാണിക ഗോളശാസ്ത്രം; താരതമ്യം ചെയ്ത് വായിക്കുമ്പോൾ എന്ന വിഷയത്തിൽ അഷ്റഫ് ബാഖവി ചെറൂപ്പ, ഇൽമുൽ മീഖാത്ത് ; ശ്രദ്ധിക്കേണ്ട കാര്യങ്ങളും വായിക്കേണ്ട ഗ്രന്ഥങ്ങളും എന്ന വിഷയത്തിൽ അബൂബക്കർ സഖാഫി അഗത്തി എന്നിവർ ക്ലാസ് നയിക്കും.
വാനനിരീക്ഷണത്തിന് സൗകര്യമുണ്ടാകും. സംശയ നിവാരണത്തിന് അവസരമൊരുക്കും. രജിസ്ട്രേഷനും വിവരങ്ങൾക്കും 9947352006, 8606631350 നമ്പറുകളിൽ ബന്ധപ്പെടുക.