Kerala
കോതമംഗലത്ത് കൂട്ടംതെറ്റിയ കാട്ടാനക്കുട്ടി കിണറ്റില്‍ വീണു; വടം കെട്ടി പുറത്തെത്തിച്ചു
വനപാലകരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്.
കൊച്ചി|കോതമംഗലത്ത് കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി കിണറ്റില്‍ വീണു. ഇന്നലെ രാത്രി 9 മണിയോടെയാണ് കാട്ടാനക്കൂട്ടത്തില്‍ നിന്ന് കൂട്ടം തെറ്റി ആനക്കുട്ടി ഒരു വീടിന് സമീപത്തെ കിണറ്റില്‍ വീണത്. വനപാലകരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആനക്കുട്ടിയെ പുറത്തെത്തിച്ചു.
കോതമംഗലത്തെ ആദിവാസി കോളനിക്ക് സമീപത്താണ് സംഭവം. കിണറിന്റെ വശം ഇടിച്ച ശേഷം വടം കെട്ടിയാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. കിണറിന് വലിയ ആഴമുണ്ടായിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. ആനക്കുട്ടി കാട്ടിനകത്തേക്ക് പോയി ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്നു.
---- facebook comment plugin here -----