Kerala
പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു
കൊച്ചിയിൽ നിന്ന് ഇന്ധനം നിറച്ചെത്തിയ ടാങ്കർ ആണ് അപകടത്തില്‍പ്പെട്ടത്.
മലപ്പുറം | പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ അർധ രാത്രി പെരിന്തൽമണ്ണ- ഊട്ടി റോഡിൽ ചില്ലിസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്ന് ഇന്ധനം നിറച്ചെത്തിയ ടാങ്കർ ആണ് അപകടത്തില്‍പ്പെട്ടത്.
നേരിയ തോതില്‍ പെട്രോള്‍ ചോര്‍ന്നു. ഫയർ ആൻഡ് റെസ്ക്യൂ ടീമും പോലീസും സ്ഥലത്തെത്തി അപകടമില്ലെന്ന് ഉറപ്പാക്കി. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ലോറി ഉയര്‍ത്തി. ഡ്രൈവറായ കൃഷണൻകുട്ടി, കൂടെയുള്ള ജിനു എന്നിവർക്ക് പരുക്കേറ്റു.
പെരിന്തല്‍മണ്ണ- ഊട്ടി റോഡില്‍ മുണ്ടത്തപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സമീപത്തെ കിണറുകളിലേക്കും മറ്റും ഇന്ധനം കലരാതിരിക്കാനുള്ള മുൻകരുതലുകളും നടപടികളും സ്വീകരിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലം എം എൽ എ നജീബ് കാന്തപുരം നിർദേശം നൽകി