amit sha
അന്ന് ബി ജെ പി രണ്ടക്കം തൊടില്ലെന്ന് പറഞ്ഞു; ഇന്ന് യു പിയില്‍ രണ്ടക്കം തൊടാത്തത് പ്രതിപക്ഷമെന്ന് അമിത് ഷാ
സംസ്ഥാനത്ത് യോഗിയുടെ നേതൃത്വത്തില്‍ 300ലേറെ സീറ്റുകളുമായി വലിയ മുന്നേറ്റത്തിലേക്കാണ് ബി ജെ പി അടുക്കുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു

ഗോരഖ്പൂര്‍ | ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷത്തിനുമെതിരെ പരിഹാസവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. 2013 ല്‍ താന്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എത്തുമ്പോള്‍ പാര്‍ട്ടി രണ്ടക്കം പോലും കടക്കില്ലെന്നാണ് കരുതിയിരുന്നതെന്ന് അമിത് ഷാ. പല മാധ്യമപ്രവര്‍ത്തകരും അത്തരത്തില്‍ പ്രചരണം നടത്തി. എന്നാല്‍, പിന്നീട് യു പിയില്‍ ഇവടെ പ്രതിപക്ഷമാണ് രണ്ടക്കം കടക്കാതിരുന്നതെന്ന് അമിത് ഷാ പറഞ്ഞു.
യു പിയില്‍ ബി ജെ പി ചരിത്രം ആവര്‍ത്തിക്കും. 2014ലും 2017ലും 2019ലും മോദിക്ക് കീഴിലുള്ള വികസനത്തിന് വേണ്ടിയാണ് യു പിയിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. സംസ്ഥാനത്ത് യോഗിയുടെ നേതൃത്വത്തില്‍ 300ലേറെ സീറ്റുകളുമായി വലിയ മുന്നേറ്റത്തിലേക്കാണ് ബി ജെ പി അടുക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.