Connect with us

Kerala

തിരുവല്ലയില്‍ കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്

യോഗത്തില്‍ വാക്കു തര്‍ക്കവും അസഭ്യവര്‍ഷര്‍ഷവുമുണ്ടായി

Published

|

Last Updated

തിരുവല്ല  | തിരുവല്ല കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. വൈ എം സി എ ഹാളിലാണ് തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെ ചേര്‍ന്നത്.

യോഗത്തില്‍ വാക്കു തര്‍ക്കവും അസഭ്യവര്‍ഷര്‍ഷവുമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു.ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യപ്രവര്‍ത്തകരെ ബലമായി പുറത്താക്കി.പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ വിലക്കിയത്.

Latest