Connect with us

National

ചരിത്രം പിറന്ന സമരത്തിനൊടുവില്‍ കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി

വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും ശക്തമായ സമരവുമായി തിരിച്ചെത്തുമെന്ന് കര്‍ഷകര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദ കാര്‍ഷിക ബില്‍ കേന്ദ്രം പിന്‍വലിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ നിന്നും സമരക്കാര്‍ മടങ്ങി തുടങ്ങി.15 മാസത്തോളം നീണ്ട സമരം വിജയം കണ്ടതില്‍ സന്തോഷം പ്രകടിപ്പിച്ചാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങുന്നത്. സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളിലുള്ള കര്‍ഷകരാണ് ചരിത്രം കുറിച്ച സമരത്തിന് ശേഷം മടങ്ങുന്നത്. വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചുവെങ്കിലും കേന്ദ്രത്തിന്റെ ഉറപ്പ് അടങ്ങുന്ന കത്ത് ലഭിച്ചതിനു ശേഷമാണ് കര്‍ഷകര്‍ സമരം ഔദ്യോഗികമായി അവസാനിപ്പിച്ചത്.

 

സമരപന്തലുകള്‍ ഒഴിയാന്‍ ഈ മാസം 15 വരെ കര്‍ഷകര്‍ക്ക് ഹരിയാന, യുപി സര്‍ക്കാരുകള്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഉന്നയിച്ച ആറ് ആവശ്യങ്ങളില്‍ അഞ്ചും കേന്ദ്രം അംഗീകരിച്ചു. വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും ശക്തമായ സമരവുമായി തിരിച്ചെത്തുമെന്ന് കര്‍ഷകര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest