Connect with us

hospital accident

ആശുപത്രിയില്‍ ഫാന്‍ തലയിലേക്ക് പൊട്ടിവീണ് യുവാവിന് പരുക്ക്

ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് അപകടം

Published

|

Last Updated

ആലപ്പുഴ |  ജില്ലയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഫാന്‍ പൊട്ടിവീണ് യുവാവിന് പരുക്ക്. തകഴി കേളമംഗലം പുത്തന്‍വീട്ടില്‍ അജേഷിന്റെ (45) തലയിലേക്കാണ് ഫാന്‍ പൊട്ടിവീണത്. കാര്യമായി പരുക്കേറ്റ അജേഷിന്റെ തലയില്‍ അഞ്ച് സ്റ്റിച്ചുകളുണ്ട്.

ആശുപത്രിയില്‍ ചികിത്സയിലുള്ള സഹോദരിക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു അജേഷ്. മുറിവേറ്റതോടെ അഞ്ച് തുന്നിക്കെട്ട് കൂടി വേണ്ടിവന്നു.ഇന്നലെ പകല്‍ അജേഷിന്റെ സഹോദരിക്ക് ബസ് യാത്ര്ക്കിടെ തലചുറ്റല്‍ അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വിവരമറിഞ്ഞെത്തിയ അജേഷ് നിരീക്ഷണമുറിയില്‍ സഹോദരിക്ക് സമീപം നില്‍ക്കുമ്പോഴാണ് കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ വലിയ ശബ്ദത്തോടെ പൊട്ടിവീണത്. അജേഷിനെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.

 

---- facebook comment plugin here -----

Latest