Connect with us

International

മൊറോക്കോയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഡോ. അസ്ഹരി പ്രബന്ധമവതരിപ്പിക്കും

'ആവിഷ്‌കാര സ്വാതന്ത്ര്യം ഖുര്‍ആനിലും ഹദീസിലും' എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധമവതരിപ്പിക്കുക.

Published

|

Last Updated

റബാത്| ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ജാമിഅ മര്‍കസിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധമവതരിപ്പിക്കും. ഇസ്‌ലാമിക് വേള്‍ഡ് എജുക്കേഷനല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (ഇസിസ്‌കോ) സഹകരണത്തോടെയാണ് സമ്മേളനം നടക്കുന്നത്.

നാളെ (ആഗസ്റ്റ് 24) മൊറോക്കോയിലെ റബാത്ത് സിറ്റിയില്‍ ഇസിസ്‌കോയുടെ ആസ്ഥാനത്ത് വെച്ച് നടക്കുന്ന സമ്മേളനത്തില്‍ ‘ആവിഷ്‌കാര സ്വാതന്ത്ര്യ’ത്തെക്കുറിച്ച് പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടക്കും. വിവിധ രാഷ്ട്രങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസ് അംഗമാണ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. ‘ആവിഷ്‌കാര സ്വാതന്ത്ര്യം ഖുര്‍ആനിലും ഹദീസിലും’ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധമവതരിപ്പിക്കുക.