Connect with us

National

അത്തിബെല്ല പടക്കക്കട അപകടം; മരണം 14 ആയി, ഒരാള്‍ അറസ്റ്റില്‍

കടകള്‍ പ്രവര്‍ത്തിച്ച ഗോഡൗണ്‍ ഉടമയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടകയിലെ അത്തിബെല്ലെയില്‍ പടക്കക്കടകള്‍ക്ക് തീപ്പിടിച്ച ് മരിച്ചവരുടെ എണ്ണം 14 ആയി. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരായി തുടരുന്നു. അനുമതി ഇല്ലാതെയാണ് ഇവിടെ പടക്ക ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വന്‍തോതില്‍ പടക്കം ശേഖരിച്ചിരുന്ന.കടകള്‍ പ്രവര്‍ത്തിച്ച ഗോഡൗണ്‍ ഉടമയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോഡൗണ്‍ ഉടമയായ അത്തിബെല്ലെ സ്വദേശി രാമസ്വാമി റെഡ്ഢി പൊള്ളലേറ്റ് ചികിത്സയിലാണ്.

ഇന്നലെ പടക്കം ഇറക്കുന്നതിനിടെയാണ് ഗോഡൗണില്‍ തീ പടര്‍ന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തില്‍പ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.

 

---- facebook comment plugin here -----

Latest