Connect with us

Kerala

അതിജീവിതയെ പീഡിപ്പിച്ച കേസ്; പി ജി മനു പോലീസില്‍ കീഴടങ്ങി

പുത്തന്‍കുരിശ് പോലീസിന് മുമ്പാകെയാണ് ഇയാള്‍ കീഴടങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം |  നിയമസഹായം തേടിയെത്തിയ അതിജീവിതയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നാലെ ഒളിവില്‍ പോയ കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു പോലീസില്‍ കീഴടങ്ങി. പുത്തന്‍കുരിശ് പോലീസിന് മുമ്പാകെയാണ് ഇയാള്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിറകെയാണ് കീഴടങ്ങല്‍യ

കീഴടങ്ങാന്‍ പത്തുദിവസത്തെ സമയം അനുവദിച്ച സുപ്രീംകോടതി മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കാലതാമസമില്ലാതെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ മനു പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. അതേ സമയം പരാതിക്കാരിയുമായുള്ള ബന്ധം സമ്മതത്തോടെയായിരുന്നുവെന്ന് മനുവിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ചൂണ്ടിക്കാട്ടി. എന്നാല്‍, മനു അധികാരസ്ഥാനത്തായിരുന്നു എന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. തൊഴില്‍മേഖലയിലെ ശത്രുക്കള്‍ തനിക്കെതിരേ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അഡ്വ. എം ആര്‍ അഭിലാഷ് വഴി മനു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതിയും ഹരജി തള്ളുകയായിരുന്നു. കീഴടങ്ങിയ മനുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

 

---- facebook comment plugin here -----

Latest