Kerala
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് തിരിച്ചടി; വിചാരണ കോടതി മാറ്റണമെന്ന ഹരജി സുപ്രീം കോടതി തള്ളി
ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളതിനാല്‍ ജഡ്ജിയെ സംശയിക്കുന്നതെന്തിനെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി തള്ളി.വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്. ഈ ആവശ്യം ഉന്നയിച്ചുള്ള അതിജീവിതയുടെ ഹരജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളതിനാല്‍ ജഡ്ജിയെ സംശയിക്കുന്നതെന്തിനെന്ന് സുപ്രീം കോടതി ചോദിച്ചു. വിചാരണ കോടതി ജഡ്ജിയോട് വായടക്കണമെന്ന് പറയാനാകില്ലെന്നും കോടതി വ്യ്ക്തമാക്കി.
വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പോലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹര്‍ജി നല്‍കിയത്. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയില്‍ വാദിച്ചിരുന്നു.