Connect with us

Kollam

ആറ്റിങ്ങൽ മഖ്ദൂമിയ്യ 20ാം വാർഷികം: 1000 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു

മഖ്‌ദൂമിയ്യ ക്യാമ്പസിൽ നടന്ന "റിസപ്ഷൻ 20" എന്ന പരിപാടിയിലാണ് സ്വാഗത സംഘം രൂപീകരിച്ചത്.

Published

|

Last Updated

ആറ്റിങ്ങൽ | ഒരു വർഷം നീണ്ടുനിൽക്കുന്ന മഖ്ദൂമിയ്യ ദഅവാ കോളേജ് 20-ാം വാർഷിക സമ്മേളനത്തിനായി 1,000 അംഗ  സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാൻ ഏരൂർ ശംസുദ്ദീൻ മദനി, കൺവീനർ ശറഫുദ്ദീൻ പോത്തൻകോട്, ഫിനാൻസ് കൺവീനർ സലീം ഹാജി പറയത്തുകോണം എന്നിവരെ തിരഞ്ഞെടുത്തു.

മഖ്‌ദൂമിയ്യ ക്യാമ്പസിൽ നടന്ന “റിസപ്ഷൻ 20” എന്ന പരിപാടിയിലാണ് സ്വാഗത സംഘം രൂപീകരിച്ചത്. സയ്യിദ് സൈനുദ്ദീൻ സഅദി ബാഅലവി പരപ്പനങ്ങാടിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് നാഷനൽ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.