National
അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി
ഡല്‍ഹിയുടെ മൂന്നാം വനിത മുഖ്യമന്ത്രിയാണ് അതിഷി

ന്യൂഡല്‍ഹി | അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. എഎപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. കെജരിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ്. എഎപി എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥിയായ അതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള എഎപി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ കൃത്യമായ ഇടപെടലിലൂടെ അതിഷി ജനശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
രണ്ടുദിവസം മുമ്പാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജരിവാള്‍ നടത്തിയത്. കെജരിവാള്‍ ഇന്ന് വൈകീട്ടോടെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും.