Connect with us

ISL 2021- 22

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് എ ടി കെ

ഒന്നിനെതിരെ മൂന്ന് ഗോളിനാണ് എ ടി കെ ജയിച്ചത്.

Published

|

Last Updated

പനാജി | ഐ എസ് എല്ലിലെ 89ാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിക്കെതിരെ തകര്‍പ്പന്‍ ജയവുമായി എ ടി കെ മോഹന്‍ ബഗാന്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് എ ടി കെ ജയിച്ചത്. 17ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റാണ് ആദ്യ ഗോള്‍ നേടിയതെങ്കിലും ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ അടിച്ച് ലീഡ് നേടാൻ എ ടി കെക്ക് സാധിച്ചു.

മലയാളി താരം സുഹൈര്‍ വടക്കേപീടികയാണ് 17ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോള്‍ നേടിയത്. മാഴ്‌സലോ പെരേര ആയിരുന്നു അസിസ്റ്റ്. എന്നാല്‍, 22ാം മിനുട്ടില്‍ തന്നെ ജോണി കൗകോയുടെ ഗോളില്‍ എ ടി കെ സമനില നേടി. ലിസ്റ്റണ്‍ കൊളാകോയായിരുന്നു അസിസ്റ്റ്. 45ാം മിനുട്ടില്‍ ജോണി കൗകോയുടെ അസിസ്റ്റില്‍ ലിസ്റ്റണ്‍ കൊളാകോയും ഗോൾ നേടി.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ 52ാം മിനുട്ടില്‍ മന്‍വീര്‍ സിംഗ് എ ടി കെയുടെ മൂന്നാം ഗോളും നേടി. നോര്‍ത്ത് ഈസ്റ്റിന്റെ ഗുര്‍ജീന്ദര്‍ കുമാര്‍, ഹെര്‍ണന്‍ സന്താന എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

Latest