Connect with us

ISL 2021- 22

ഗോവയെ തോല്‍പ്പിച്ച് എ ടി കെ മൂന്നാം സ്ഥാനത്ത്

ലിസ്റ്റണ്‍ കൊളാകോ, റോയ് കൃഷ്ണ എന്നിവര്‍ എ ടി കെക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ജോര്‍ജ് ഒര്‍റ്റിസ് ഗോവയുടെ ആശ്വാസ ഗോള്‍ നേടി.

Published

|

Last Updated

പനാജി | ഐ എസ് എല്‍ 44ാം മത്സരത്തില്‍ എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എ ടി കെ മോഹന്‍ ബഗാന്‍. ലിസ്റ്റണ്‍ കൊളാകോ, റോയ് കൃഷ്ണ എന്നിവര്‍ എ ടി കെക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ജോര്‍ജ് ഒര്‍റ്റിസ് ഗോവയുടെ ആശ്വാസ ഗോള്‍ നേടി.

23ാം മിനുട്ടിലാണ് എ ടി കെയുടെ ആദ്യഗോള്‍ ലിസ്റ്റണ്‍ നേടുന്നത്. ദീപക് ടാംഗ്രി ആയിരുന്നു അസിസ്റ്റ്. 56ാം മിനുട്ടില്‍ ഹ്യൂഗോ ബൂമൂസിന്റെ അസിസ്റ്റില്‍ റോയ് രണ്ടാം ഗോളും കരസ്ഥമാക്കി. 81ാം മിനുട്ടിലാണ് ഗോവയുടെ ജോര്‍ജ് ഗോള്‍ നേടുന്നത്. ഇതോടെ എ ടി കെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗോവ എട്ടാമതാണ്.

Latest