Connect with us

ISL 2023

ആധികാരിക ജയവുമായി എ ടി കെ മോഹന്‍ ബഗാന്‍ സെമിയില്‍

ഏകപക്ഷീയമായ രണ്ട് ഗോളിനാണ് എ ടി കെയുടെ വിജയം.

Published

|

Last Updated

കൊല്‍ക്കത്ത | ഐ എസ് എല്ലിലെ പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ് സിക്കെതിരെ ആധികാരിക ജയവുമായി എ ടി കെ മോഹന്‍ ബഗാന്‍. ഇതോടെ എ ടി കെ സെമിയിലെത്തി. ഹൈദരാബാദ് എഫ് സിയാണ് മോഹന്‍ ബഗാന്റെ എതിരാളികള്‍. കൊല്‍ക്കത്ത വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് എ ടി കെയുടെ വിജയം.

36ാം മിനുട്ടില്‍ ഹ്യൂഗോ ബൗമൗസ് ആണ് എ ടി കെയുടെ ആദ്യ ഗോള്‍ നേടിയത്. മന്‍വീര്‍ സിംഗ് ആയിരുന്നു അസിസ്റ്റ്. ദിമിത്രി പെട്രടോസ് അടിച്ച കോര്‍ണര്‍ കിക്ക് മന്‍വീര്‍ സിംഗിന് ലഭിക്കുകയും അദ്ദേഹം മടമ്പ് കൊണ്ട് ഹ്യൂഗോക്ക് നല്‍കുകയുമായിരുന്നു.

58ാം മിനുട്ടില്‍ പെട്രടോസ് എ ടി കെയുടെ രണ്ടാം ഗോള്‍ നേടി. കാള്‍ മക്ഹഫ് ആയിരുന്നു അസിസ്റ്റ്. ഒഡീഷ എഫ് സി കിണഞ്ഞുശ്രമിച്ചെങ്കിലും ആശ്വാസഗോള്‍ പോലും നേടാനായില്ല.

Latest