Connect with us

isl 2022

മുംബൈയെ സമനിലയില്‍ പൂട്ടി എ ടി കെ

ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

Published

|

Last Updated

മുംബൈ | സ്വന്തം കാണികളുടെ മുന്നില്‍ സ്വന്തം പിഴവില്‍ എ ടി കെ മോഹന്‍ ബഗാനോട് സമനില വഴങ്ങി മുംബൈ സിറ്റി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. എ ടി കെ താരത്തിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകേണ്ടി വന്നിട്ടും ആ ആനുകൂല്യം മുതലെടുത്ത് സ്വന്തം കാണികളുടെ മുന്നില്‍ തലയുയര്‍ത്താന്‍ മുംബൈക്ക് സാധിച്ചില്ല.

മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ എ ടി കെയുടെ വല കുലുക്കാന്‍ മുംബൈക്ക് സാധിച്ചു. ലോംഗ് റേഞ്ച് ഷൂട്ടിലൂടെ ലല്ലിയന്‍സുവാല ഛാംഗ്‌തെയാണ് മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത്. രണ്ടാം പകുതി ആരംഭിച്ച് അല്പ സമയത്തിനകം മുംബൈ താരത്തിന്റെ പിഴവില്‍ എ ടി കെക്ക് സമനില നേടാനായി. 47ാം മിനുട്ടില്‍ മുംബൈയുടെ മെഹ്താബ് സിംഗിന്റെ പിഴവില്‍ ബോള്‍ സ്വന്തം വലയിലേക്ക് കടന്നപ്പോഴാണ് എ ടി കെ സമനില പിടിച്ചത്.

72ാം മിനുട്ടില്‍ മുംബൈയുടെ റോസ്റ്റിന്‍ ഗ്രിഫിത്സ് ലീഡ് ഗോള്‍ നേടി. ഇതോടെ മത്സരം 2-1 ആയി. 75ാം മിനുട്ടില്‍ ഇടിത്തീയായി എ ടി കെയുടെ ലെനി റോഡ്രിഗസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഇതോടെ എ ടി കെയുടെ ശക്തി പത്തായി താഴ്ന്നു. എണ്ണം കുറഞ്ഞെങ്കിലും കരുത്ത് ചോരാതെ എ ടി കെ പൊരുതുകയും 89ാം മിനുട്ടില്‍ സമനില ഗോള്‍ നേടുകയും ചെയ്തു. ദിമിത്രി പെട്രാടോസിന്റെ അസിസ്റ്റില്‍ കാള്‍ മക്ഫ് ആണ് ഗോളടിച്ചത്.

Latest