Kerala
നൈറ്റ് പട്രോളിങ്ങിനിടെ യുവാക്കളുടെ ആക്രമണം: നടക്കാവ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് പരുക്ക്
സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പോലീസ് യുവാക്കളെ ചോദ്യം ചെയ്തത്
കോഴിക്കോട് | വാഹനപരിശോധനയ്ക്കിടെ നടക്കാവ് പോലീസിനു നേരെ യുവാക്കളുടെ ആക്രമണം.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.മൂന്ന് പോലീസുകാര്‍ക്കാണ് പരുക്കേറ്റത്.
അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടിയില്‍ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം.സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പോലീസ് യുവാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ യുവാക്കള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു.
എഎസ്‌ഐ സിജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നവീന്‍, രതീഷ് എന്നിവര്‍ക്കാണു പരുക്കേറ്റത്. അക്രമം നടത്തിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
---- facebook comment plugin here -----