Connect with us

National

പൂഞ്ചില്‍ നാഷണല്‍ കോണ്‍ഫറന്‍സ് റാലിക്കിടെ ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്

നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്ദുള്ളയും പാര്‍ട്ടി സ്ഥാനാര്‍ത്ഥി മിയാന്‍ അല്‍താഫ് രജൗരിയും സംബന്ധിച്ച പൊതുയോഗത്തിനിടെയാണ് സംഭവം.

Published

|

Last Updated

പൂഞ്ച് | ജമ്മുകശ്മീരിലെ പൂഞ്ചില്‍ നാഷണല്‍ കോണ്‍ഫറന്‍സ് റാലിക്കിടെ അജ്ഞാതരുടെ കത്തി കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്ദുള്ളയും അനന്ത്‌നാഗിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മിയാന്‍ അല്‍താഫ് രജൗരിയും സംബന്ധിച്ച പൊതുയോഗത്തിനിടെയാണ് സംഭവം. നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്.

പരുക്കേറ്റവരെ ഉടനെ തന്നെ മെന്ദറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് പേരെ നില ഗുരുതരമായതിനാല്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സുരക്ഷയിലുണ്ടായ വലിയ വീഴ്ച കാരണമാണ് ഈ ആക്രമണം ഉണ്ടായതെന്ന് മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ ജാവേദ് റാണ ആരോപിച്ചു.ഇത്രയും സുരക്ഷയ്ക്കിടയിലാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. അക്രമികളെ പിടികൂടണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെടുന്നതായും റാണ പറഞ്ഞു.

 

Latest