National
അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
. പത്തോളം വരുന്ന സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയുമുണ്ടായി.
ഹൈദരാബാദ | സിനിമ നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗേറ്റ് ചാടിക്കടന്ന സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികള്‍ തകര്‍ത്തു. പത്തോളം വരുന്ന സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയുമുണ്ടായി.സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ ്‌ചെയ്തു.
പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘം പ്രതിഷേധിച്ചത്.
പുഷ്പ 2-വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരുക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്