Connect with us

Uae

സുഡാനിലെ അംബാസഡറുടെ വസതിക്കുനേരെ ആക്രമണം; യു എ ഇ അപലപിച്ചു

സുഡാനീസ് സായുധ സേനയുടെ ഈ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ യൂണിയന്‍, ഐക്യരാഷ്ട്രസഭ എന്നിവര്‍ക്ക് കത്ത് നല്‍കും.

Published

|

Last Updated

അബൂദബി| യു എ ഇ ഹെഡ് ഓഫ് മിഷന്റെ കാര്‍ട്ടൂമിലെ വസതിയെ ലക്ഷ്യമിട്ട് സുഡാനീസ് സൈനിക വിമാനം നടത്തിയ ഹീനമായ ആക്രമണത്തെ യു എ ഇ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ കെട്ടിടത്തിന് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. ഭീരുത്വം നിറഞ്ഞ ഈ പ്രവൃത്തിയുടെ പൂര്‍ണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സുഡാനീസ് സായുധ സേനയുടെ ഈ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ യൂണിയന്‍, ഐക്യരാഷ്ട്രസഭ എന്നിവര്‍ക്ക് കത്ത് നല്‍കും. നയതന്ത്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഉടമ്പടികള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി നയതന്ത്ര കെട്ടിടങ്ങളും എംബസി ജീവനക്കാരുടെ വസതികളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

 

 

Latest