Kerala
പത്തനംതിട്ടയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബാബുജിയുടെ ഓട്ടോറിക്ഷയും നശിപ്പിച്ചു. കല്ലേറില്‍ ബാബുജിയുടെ കൈക്കും പരുക്കേറ്റു.
റാന്നി| പത്തനംതിട്ടയില്‍ സി പി ഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം. കടമ്മനിട്ട വട്ടോണമുരിപ്പിലെ ബാബുജിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.ബൈക്കുകളിലെത്തിയ 15 അംഗ അക്രമി സംഘം വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്തു. പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബാബുജിയുടെ ഓട്ടോറിക്ഷയും നശിപ്പിച്ചു. കല്ലേറില്‍ ബാബുജിയുടെ കൈക്കും പരുക്കേറ്റു.
വീട്ട്മുറ്റത്ത് എത്തിയ സംഘം എന്തോ പേര് വിളിച്ചത് കേട്ടു. പിന്നാലെയാണ് ആക്രമണമുണ്ടായെന്ന് ബാബുജി പറഞ്ഞു. സംഘത്തിലെ ചിലരെ കണ്ടാലറിയാം. ആരുമായും തനിക്കൊരു പ്രശ്‌നവുമില്ല. പിന്നെ എന്തിനാണ് വീട് കയറി ആക്രമിച്ചതെന്ന് അറിയില്ലെന്നും ബാബുജി കൂട്ടിച്ചേര്‍ത്തു.
അതേസമയം കടമ്മനിട്ട ആമപ്പാറയിലും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണങ്ങളില്‍ മൂന്ന് ബൈക്കുകള്‍ക്ക് കേട് പാടുകള്‍ സംഭവിച്ചു. ഇവിടെയും വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ ആറന്‍മുള പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.