Connect with us

Kerala

ഞാറക്കലിലെ സി പി ഐ ഓഫീസ് ആക്രമണം; സി പി എം ഏരിയാ സെക്രട്ടറിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

ഞാറയ്ക്കല്‍ സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്

Published

|

Last Updated

കൊച്ചി |  ഞാറക്കലിലെ സി പി ഐ ഓഫീസ് ആക്രമിക്കപ്പെട്ട കേസില്‍ സി പി എം ഏരിയാ സെക്രട്ടറിക്ക് എതിരെ കേസ് . ഏരിയാ സെക്രട്ടറി പ്രിനില്‍ ഉള്‍പ്പടെ അഞ്ച് സി പി എമ്മുകാരെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് വൈപ്പിനിലെ സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഞാറയ്ക്കല്‍ സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

പാര്‍ട്ടി ഓഫീസ് ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ലെന്ന് സി ഞാറയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബേങ്കിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -സി പി ഐ സഖ്യമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സി പി എം പ്രവര്‍ത്തകര്‍ കൊടി മരവും,ഫ്‌ലക്‌സും അടിച്ചു തകര്‍ത്തു. സി പി ഐ ഓഫീസിനുള്ളിലേക്ക് കയറി നേതാക്കളെ ആക്രമിച്ച് കസേരകള്‍ തല്ലി തകര്‍ത്തു. സി പി ഐ വൈപ്പിന്‍ മണ്ഡലം സെക്രട്ടറി കെ എല്‍ ദിലീപ് കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍ എ ദാസന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കേരള കോണ്‍ഗ്രസ് എമ്മുമായി സഖ്യം ചേര്‍ന്ന സി പി എം തിരഞ്ഞെടുപ്പിന് മുന്‍പ് ഘടകകക്ഷിയായ സി പി ഐ യോട് കൂടിയാലോചന പോലും നടത്തിയിരുന്നില്ലെന്നാണ് ആരോപണം.തുടര്‍ന്നാണ് കോണ്‍ഗ്രസ്സുമായി സഖ്യം രൂപീകരിച്ച് മത്സരിച്ചത്.

Latest