congress attack
ഒറ്റപ്പാലത്ത് സി പി എം ഓഫീസിന് നേരെ ആക്രമണം
ചില്ലുകള്‍ തകര്‍ന്നു; ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് സി പി എം

പാലക്കാട് | ജില്ലയിലെ ഒറ്റപ്പാലത്ത് സി പി എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഒറ്റപ്പാലം എ കെ ജി മന്ദിരത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സി പി എം ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----